
ഇന്ന് ഉച്ചകഴിഞ്ഞപ്പോൾ മുതൽ എന്റെയുള്ളിൽ ഒരു കാത്തിരിപ്പിന്റെ അസ്വസ്ഥതയായിരുന്നു. സമയം നാല് മണി ആകാൻ വേണ്ടി എന്റെ ഹൃദയം തുടരെ തുടരെ എണ്ണിക്കൊണ്ടിരുന്നു. എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ? ആ ബസ്സും, അതിലെ ആ വായിനോക്കിയും… അവനെ കാണാണം എന്ന ആഗ്രഹം എന്നെ ആകാംഷയുടെ മുൾമുനയിൽ നിർത്തി.
സ്കൂൾ വിട്ടതും ഞാൻ നേരെ ബസ് സ്റ്റോപ്പിലേക്ക് ഓടി. 4:30 നു വരുന്ന ബസ്സിനായി ഞാൻ ദൂരേക്ക് കണ്ണും നട്ട് നിന്നു.
Write a comment ...